കോഴിക്കോട്: കോഴിക്കോട് കൊടശ്ശേരിയില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിക്ക് തീപിടിച്ചു. ഉള്ള്യേരിയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറിക്കാണ് തീപിടിച്ചത്.ഡ്രൈവര്‍ തന്നെയാണ് ആദ്യം തീ കണ്ടത്. വണ്ടിയുടെ എൻജിൻ ഭാഗത്ത് നിന്ന് തീ പടരുന്നത് ശ്രദ്ധയിൽ പെട്ട ഡ്രൈവർ വാഹനം റോഡ് അരികിൽ ഒതുക്കി ആളുകളെ വിവരം അറിയിക്കുകയായിരുന്നു.
ലോറി അരികിൽ ഒതുക്കി നിർത്തുന്നതിടെ തീ ഡ്രൈവർ ക്യാബിനിലേയ്ക്കും പടർന്നു. വാഹനത്തിൽ നിറയെ പാചകവാതക സിലിണ്ടർ ആണെന്നത് പരിഭാന്തിയ്ക്ക് ഇടയാക്കി . കൊയിലാണ്ടിയിൽ നിന്ന് എത്തിയ അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും ശ്രമഫലമായി തീ പടരുന്നത് ഒഴിവാക്കിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
ലോറിയില്‍ 342 സിലിണ്ടറുകള്‍ ലോറിയിലുണ്ടായിരുന്നു. വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് വിവരം. മംഗലാപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു ലോറി. അപകടത്തെത്തുടര്‍ന്ന് ഗതാഗതം മറ്റൊരു വഴിക്ക് തിരിച്ചുവിട്ടിരുന്നു.