Home State 50 ലക്ഷം കുടുംബങ്ങൾക്ക് അധികമായി 10 കിലോ വീതം അരി 15 രൂപ നിരക്കിൽ ലഭ്യമാക്കും

50 ലക്ഷം കുടുംബങ്ങൾക്ക് അധികമായി 10 കിലോ വീതം അരി 15 രൂപ നിരക്കിൽ ലഭ്യമാക്കും

0

തിരുവനന്തപുരം: നീല,വെളള റേഷൻ കാർഡുകളുള്ള 50 ലക്ഷം കുടുംബങ്ങൾക്ക് അധികമായി 10 കിലോ വീതം അരി 15 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഭക്ഷ്യ സബ്സിഡിക്ക് 1060 കോടി രൂപ അനുവദിക്കുമെന്നും ബജറ്റിൽ അദ്ദേഹം പറഞ്ഞു.

കൊറോണ കാലത്ത് ഇതുവരെ അഞ്ചരക്കോടി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. 1.83 ലക്ഷം മെട്രിക് ടൺ അധിക റേഷൻ വിതരണം ചെയ്തു. കൊറോണ വ്യാപനം ശക്തിപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം തുടരുന്നതിനായി സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .

ഭക്ഷ്യ സബ്സിഡിക്ക് നിലവിൽ അനുവദിച്ച 1060 കോടി രൂപക്ക് പുറമേ ആവശ്യമുണ്ടെങ്കിൽ കൂടുതൽ പണം പിന്നീട് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here