Home State പാപ്പിനിശ്ശേരിയിൽ സ്ഥലം ഏറ്റെടുക്കാനുള്ള ദേശീയ പാതാ അധികൃതരുടെ ശ്രമത്തിനിടെ യുവാവിൻ്റെ ആത്മഹത്യാ ശ്രമം

പാപ്പിനിശ്ശേരിയിൽ സ്ഥലം ഏറ്റെടുക്കാനുള്ള ദേശീയ പാതാ അധികൃതരുടെ ശ്രമത്തിനിടെ യുവാവിൻ്റെ ആത്മഹത്യാ ശ്രമം

0

കണ്ണൂർ: പാപ്പിനിശ്ശേരി തുരുത്തിയിൽ സ്ഥലം ഏറ്റെടുക്കാൻ ദേശീയ പാതാ അധികൃതർ എത്തിയതിനെത്തുടർന്ന് യുവാവ് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പ്രദേശവാസിയായ രാഹുൽ കൃഷ്ണയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

രാവിലെ തന്നെ സ്ഥലമേറ്റെടുപ്പ് നടപടികൾ പ്രദേശത്ത് നടക്കുന്നുണ്ട്. സമ്മതം നൽകിയവരുടെ സ്ഥലവും ഭൂമിയുമാണ് ആദ്യഘട്ടത്തിൽ അളക്കുന്നത്. പിന്നീട് ഉച്ചയോടുകൂടിയാണ് മറ്റ് ഭാഗങ്ങൾ അളക്കുന്നതിലേക്ക് കടന്നത്.
ഇതിനിടയിലാണ് രാഹുൽ കൃഷ്ണ ആത്മഹത്യക്ക് ശ്രമിച്ചത്.

സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് ഉയർന്നത്.
പ്രദേശത്ത് ആളുകളെ സംഘടിപ്പിച്ചതിനും പ്രതിഷേധത്തിന് നേതൃത്വം നൽകിയതിനും സമരസമിതി നേതാവ് നിഷിൽ കുമാറിനെ കസ്റ്റഡിയിലെടുത്തു. കൂടുതൽ പേരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ പ്രതിഷേധം കൂടുതൽ കടുക്കുകയായിരുന്നൂ.

29 വീടുകളാണ് പരിസരത്തുള്ളത്. 12 വീട്ടുകാർ സ്ഥലം വിട്ടുനൽകാൻ സമ്മതം നൽകിയിട്ടുണ്ട് എന്നാണ് റവന്യൂ അധികൃതർ പറയുന്നത്. എന്നാൽ വ്യാജ സമ്മതപത്രമാണിതെന്നും അശാസ്ത്രീയമായി റോഡ് നിർമ്മിക്കുന്നതിനെ തുടർന്ന് തങ്ങളുടെ കോളനി ഇല്ലാതാവുമെന്നുമാണ് നാട്ടുകാരുടെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here