മുംബൈ: റെക്കോഡ് തിരുത്തി മുന്നേറിയ വിപണിയിൽ തകർച്ചയുടെ രണ്ടാംദിനം. സെൻസെക്സ് 76 പോയന്റ് താഴ്ന്ന് 49,415ലും നിഫ്റ്റി 12 പോയന്റ് നഷ്ടത്തിൽ 14,552ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്ഇയിലെ 843 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 510 ഓഹരികൾ നഷ്ടത്തിലുമാണ്. 64 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.
ഇൻഡസിൻഡ് ബാങ്ക്, ഐടിസി, ഒഎൻജിസി, ബജാജ് ഓട്ടോ, എൽആൻഡ്ടി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.
ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
ഡെൻ നെറ്റ് വർക്സ്, എച്ച്എഫ്സിഎൽ, ടാറ്റ സ്റ്റീൽ ലോങ് പ്രൊഡക്ട്സ് തുടങ്ങിയ കമ്പനികളാണ് വ്യാഴാഴ്ച ഡിസംബർ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.