കോട്ടയം: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങി മുൻ ഡിജിപി ജേക്കബ് തോമസ്. കഴിഞ്ഞ തവണ സ്ഥാനാർഥിയായി ആണ് മത്സരരംഗത്ത് ഉണ്ടായിരുന്നത് ട്വന്റി-ട്വന്റി പാർട്ടിയുടെ ലേബലിൽ ആണെങ്കിൽ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന വ്യക്തമായ സൂചന നൽകുകയാണ് അദ്ദേഹം. ഇക്കുറി മത്സരരംഗത്ത് ഇറങ്ങാൻ തനിക്കൊരു തടസ്സവുമില്ലെന്നും മനസ്സിൽ ഉള്ള മണ്ഡലം ഇരിഞ്ഞാലക്കുടയാണെന്നും ജേക്കബ് തോമസ് പറയുന്നു.
കഴിഞ്ഞ തവണ സംസ്ഥാന സർക്കാർ വിആർഎസ് അംഗീകരിക്കാതിരുന്നതാണ് മത്സരിക്കാൻ സാധിക്കാതെ പോയത്. എന്നാൽ ഇരിഞ്ഞാലക്കുട എന്നത് എന്റെ മനസ്സിലുള്ള ആഗ്രഹം മാത്രമാണ്. പാർട്ടി നിശ്ചയിക്കുന്നിടത്ത് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റി ട്വന്റി എന്ന പാർട്ടി കേരളത്തിൽ മാത്രം ഒതുങ്ങുന്നതാനെന്നും അതുകൊണ്ട് തന്നെ ഇന്ത്യൻ ദേശീയതയിൽ ഊന്നിയ ഒരു പാർട്ടിയുടെ ഭാഗം ആകാനാണ് താൽപര്യം എന്നും അദ്ദേഹം പറയുന്നു. അതിനാലാണ് എൻഡിഎ പോലെ നിലവിൽ ദേശീയ ശ്രദ്ധകിട്ടുന്ന മറ്റ് പാർട്ടിയുടെ ഭാഗം ആകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.