Home National രാഹുൽ ഗാന്ധിയുടെ മുന്നിൽ കാർഷിക നിയമത്തിന് എതിരേ മൽസരാർഥികളുടെ പ്രതിഷേധം; മൂന്നുപേരെ അറസ്റ്റ് ചെയ്തു

രാഹുൽ ഗാന്ധിയുടെ മുന്നിൽ കാർഷിക നിയമത്തിന് എതിരേ മൽസരാർഥികളുടെ പ്രതിഷേധം; മൂന്നുപേരെ അറസ്റ്റ് ചെയ്തു

0

മധുര: ജെല്ലിക്കെട്ട് വേദിയിൽ രാഹുൽ ഗാന്ധിയുടെ മുന്നിൽ വച്ചു കാർഷിക നിയമ ഭേദഗതിക്കെതിരെ മൽസരാർഥികളുടെ പ്രതിഷേധം. മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതേ സമയം പൊങ്കൽ ആഘോഷം രാഷ്ട്രീയ പ്രചാരണ വേദിയാക്കി മാറ്റി കോൺഗ്രസും ബിജെപിയും. രാഹുൽ ഗാന്ധി മധുരയിലെത്തിയപ്പോൾ ബിജെപി അധ്യക്ഷൻ ജെ പി നദ്ദ ചെന്നൈയിലാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്.

മധുര ആവണിയാപുരത്തെ ജെല്ലികെട്ടു വേദി കർഷക പ്രതിഷേധത്തിനു വേദിയാകുമെന്നു കാർഷിക നിയമ ഭേദഗതികളെ പിന്തുണയ്ക്കുന്ന തമിഴ്നാട് സർക്കാർ ഭയപ്പെട്ടിരുന്നു. മൽസരാർഥികളെ തിരഞ്ഞെടുത്തതിൽ വരെ സൂക്ഷ്മതയും പാലിച്ചു. എന്നാൽ രാഹുൽ ഗാന്ധിയും പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിയും അടക്കമുള്ള നേതാക്കൾക്കു മുന്നിൽ വച്ചു കാളകളെ പിടിച്ചുകെട്ടാനിറങ്ങിയ പോരാളികൾ പ്രതിഷേധിച്ചു. മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജെല്ലികെട്ടും തമിഴ് ഭാഷയും സംരക്ഷിക്കാൻ കൂടെയുണ്ടാകുമെന്നുറപ്പു നൽകിയാണ് രാഹുൽ ഗാന്ധി മടങ്ങിയത്. രാഹുലിന്റെ സന്ദർശനത്തോടെ തമിഴ്നാട്ടിലെ ഡിഎംകെ കോൺഗ്രസ് സഖ്യത്തിന്റെ നിയമസഭാ തിരഞ്ഞെടുപ്പിനും തുടക്കമായി.

പ്രതിഷേധം ഭയന്നാണു ബിജെപി നേതാക്കൾ കാർഷിക മേളയായ ജെല്ലികെട്ടു വേദിയിലേക്കു പോകാതിരുന്നത്. രാവിലെ ആർഎസ്എസ് തലവൻ ചെന്നൈയിൽ ആഘോഷങ്ങളിൽ പങ്കെടുത്തു. വൈകീട്ട് ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ചെന്നൈയിൽ പ്രവർത്തകർക്കൊപ്പം ചേരും. നമ്മ ഊരു പൊങ്കൽ എന്ന പേരിൽ തമിഴ്നട്ടിൽ ഉടനീളം പ്രത്യേക ആഘോഷ പരിപാടികളാണ് ബിജെപി നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here