വാഷിംഗ്ടൺ: അമേരിക്കയിലേക്ക് പറക്കുന്ന എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളിലും കൊറോണ നെഗറ്റീവ് പരിശോധനയുടെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടാനൊരുങ്ങി സര്‍ക്കാര്‍. ഫെഡറല്‍ ഏജന്‍സികളും വൈറ്റ് ഹൗസ് കൊറോണ ടാസ്ക് ഫോഴ്സും തമ്മില്‍ ആഴ്ചകളായി നടക്കുന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍ പുതിയ ഉത്തരവിറക്കാര് ഒരുങ്ങുന്നത്.
ജനുവരി 26 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രിട്ടനില്‍ നിന്നും അമേരിക്കയിലേക്കെത്തുന്ന വിമാനങ്ങളിലെ യാത്രക്കാരോട് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ കൊറോണ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വെക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
അതിന് പിറകെയാണ് എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളിലും പ്രസ്തുത നിയമം പ്രാബല്യത്തിലാക്കാന്‍ ഒരുങ്ങുന്നത്.