Home State വൈറ്റില മേല്‍പാലം തുറന്നുകൊടുത്ത കേസില്‍ നിപുന്‍ ചെറിയാന് ജാമ്യം

വൈറ്റില മേല്‍പാലം തുറന്നുകൊടുത്ത കേസില്‍ നിപുന്‍ ചെറിയാന് ജാമ്യം

0

കൊച്ചി: ഉദ്ഘാടനം ചെയ്യും മുമ്പ് വൈറ്റില മേല്‍പാലം തുറന്നുകൊടുത്ത കേസില്‍ വി ഫോര്‍ കൊച്ചി കോര്‍ഡിനേറ്റര്‍ നിപുന്‍ ചെറിയാന് ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഒരു ലക്ഷം രൂപക്കും രണ്ടാള്‍ ഉറപ്പിന്മേലും ജാമ്യം അനുവദിച്ചത്.

എല്ലാ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായി ഒപ്പിടണമെന്ന നിര്‍ദേശവുമുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയാണ് നിപുന്‍ ചെറിയാന്‍ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികള്‍ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here