ന്യൂഡെൽഹി: രാജ്യത്ത് ആദ്യ ഘട്ടത്തിൽ കൊറോണ വാക്സിൻ നൽകേണ്ടവരുടെ പട്ടികയിൽ മരണപ്പെട്ട നഴ്സിൻ്റെ പേരും.ലിസ്റ്റിൽ ഒട്ടേറെ പിഴവുകളാണ് ഉള്ളത്. മരിച്ച നഴ്സിനെ കൂടാതെ ജോലി രാജിവച്ച നഴ്‌സിന്റെയും റിട്ടയർ ചെയ്ത നഴ്‌സിന്റെയുമടക്കം പേരുകളുണ്ട്. മൂന്ന് മാസങ്ങൾക്കു മുൻപ് തയ്യാറാക്കിയ പട്ടികയാണെന്നും അതുകൊണ്ടാവാം ഇത്തരത്തിൽ പിഴവ് സംഭവിച്ചതെന്നും അധികൃതർ പ്രതികരിച്ചു.
ഉത്തർപ്രദേശിലെ അയോധ്യയിലുള്ള ഡഫറിൻ ആശുപത്രിയിലെ ആരോഗ്യവിഭാഗം നൽകിയ പട്ടികയിലാണ് പിഴവ് കണ്ടെത്തിയത്. ഇതേതുടർന്ന് യുപി ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.
പട്ടിക അപ്ഡേറ്റ് ചെയ്യാനുണ്ടെന്നും അവർ പറഞ്ഞു. കൊറോണ മുൻനിര പോരാളികൾക്ക് കൊറോണ വാക്സിൻ നൽകാനായി 852 സെന്ററുകളാണ് ഉത്തർപ്രദേശിൽ സജ്ജീകരിച്ചിരിക്കുന്നത്.