തൃശൂര്‍: ഗവൺമെൻ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോങ്ങാട് എംഎല്‍എ വിജയദാസിന്റെ നില അതീവ ഗുരുതരാവസ്ഥയില്‍.
തലയുടെ വലതുവശത്ത് രക്തസ്രാവം ഉണ്ടായതായി കാണുകയും തലയ്ക്കുള്ളിലെ പ്രഷര്‍ കൂടുതലായതിനെ തുടര്‍ന്ന് ന്യൂറോ സര്‍ജറി വകുപ്പ് മേധവിയുടെ നേതൃത്വത്തില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു.
ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന എംഎല്‍എയുടെ അവസ്ഥ അതീവ ഗുരുതരമാണെന്ന് ആശുപത്രി അറിയിച്ചു.