Home State കോട്ടയത്ത് 589 പേര്‍ക്ക് കൊറോണ ; 580 പേര്‍ക്ക് സമ്പര്‍ക്കം മുഖേന രോഗം

കോട്ടയത്ത് 589 പേര്‍ക്ക് കൊറോണ ; 580 പേര്‍ക്ക് സമ്പര്‍ക്കം മുഖേന രോഗം

0

കോട്ടയം: ജില്ലയില്‍ 589 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. 580 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒന്‍പതു പേര്‍ രോഗബാധിതരായി. പുതിയതായി 5894 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 304 പുരുഷന്‍മാരും 236 സ്ത്രീകളും 49 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 119 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

548 പേര്‍ രോഗമുക്തരായി. 5339 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 57689 പേര്‍ കൊറോണ ബാധിതരായി. 52210 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13147 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം- 74,ചങ്ങനാശേരി- 32, കാണക്കാരി- 25 . എരുമേലി- 24, അയര്‍ക്കുന്നം- 21, പാറത്തോട്, വാകത്താനം- 20 , ഏറ്റുമാനൂര്‍- 19, ആര്‍പ്പൂക്കര, അയ്മനം-15, നീണ്ടൂര്‍, കങ്ങഴ- 13, കറുകച്ചാല്‍-12

മണിമല, ചിറക്കടവ്, അതിരമ്പുഴ, കാഞ്ഞിരപ്പള്ളി-11, പാമ്പാടി, വിജയപുരം-10, വൈക്കം, മുണ്ടക്കയം, ചെമ്പ്, പാല-9

കടുത്തുരുത്തി, തൃക്കൊടിത്താനം, കിടങ്ങൂര്‍-8, തീക്കോയി, തലയാഴം, മീനടം-7, കരൂര്‍, മണര്‍കാട്, ഈരാറ്റുപേട്ട-6

കുറവിലങ്ങാട്, ടി.വിപുരം, വെള്ളാവൂര്‍, ഭരണങ്ങാനം, ഉദയനാപുരം, പായിപ്പാട്, വാഴപ്പള്ളി, വെള്ളൂര്‍, അകലക്കുന്നം, പള്ളിക്കത്തോട്-5

പനച്ചിക്കാട്, മുളക്കുളം, നെടുംകുന്നം, ഞീഴൂര്‍, വെളിയന്നൂര്‍, തലയോലപ്പറമ്പ്, മീനച്ചില്‍, മുത്തോലി, പുതുപ്പള്ളി-4,വെച്ചൂര്‍, മാടപ്പള്ളി, രാമപുരം, കടനാട്, കുറിച്ചി, കൂരോപ്പട-3

തലപ്പലം, കൂട്ടിക്കല്‍, കുമരകം, മേലുകാവ്, മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം, വാഴൂര്‍-2, മാഞ്ഞൂര്‍, കൊഴുവനാല്‍, തിടനാട്, മൂന്നിലവ്, ഉഴവൂര്‍-1

LEAVE A REPLY

Please enter your comment!
Please enter your name here