Home Local News ബത്തേരിയില്‍ ആടിനെ കടുവ കൊന്നു; പ്രദേശവാസികള്‍ ഭീതിയിൽ

ബത്തേരിയില്‍ ആടിനെ കടുവ കൊന്നു; പ്രദേശവാസികള്‍ ഭീതിയിൽ

0

ബത്തേരി: വയനാട് ബത്തേരിയില്‍ ആടിനെ കടുവ കൊന്നു. ബത്തേരി വടക്കനാട് പണയമ്പത്ത് ആണ് സംഭവം. പണയമ്പം ചടച്ചിപ്പുര കുഞ്ഞിലക്ഷ്മിയുടെ ആടിനെയാണ് രാത്രി രണ്ടു മണിയോടെ കടുവ പിടിച്ചത്.

ആടിന്റെ കരച്ചില്‍ കേട്ട കുഞ്ഞിലക്ഷ്മി മുറ്റത്ത് ഇറങ്ങിയപ്പോള്‍ കടുവ പാഞ്ഞടുത്തെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഇന്നലെ പുല്‍പ്പളളി കൊളവളളിയില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ കടുവ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബത്തേരിയിലും ആക്രമണം ഉണ്ടായത്.

പ്രദേശത്ത് കടുവയുടെ അക്രമണം സ്ഥിരീകരിക്കപ്പെട്ടതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ തുരത്തുന്നതിനിടെയാണ് കൊളവളളിയില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ശശികുമാറിനെ കടുവ ആക്രമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here