Home State കെ വി വിജയദാസ് എംഎൽഎയുടെ നില അതീവ ​ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

കെ വി വിജയദാസ് എംഎൽഎയുടെ നില അതീവ ​ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

0

തൃശ്ശൂ‍ർ: സിപിഎം നേതാവും കോങ്ങാട് എംഎൽഎയുമായ കെ വി വിജയദാസ് അതീവഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരുന്നു. കൊറോണ പൊസീറ്റിവായതിനെ തുടർന്ന് ഡിസംബർ 11-ാണ് വിജയദാസിനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പിന്നീട് രോ​ഗ മുക്തി നേടിയെങ്കിലും കൊറോണാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ തുടരുകയായിരുന്നു.

സിടി സ്കാൻ പരിശോധനയിൽ തലച്ചോറിൻ്റെ രക്തസ്രവമുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് ഇന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയതായി തൃശ്ശൂർ മെഡിക്കൽ കോളേജ് പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ കെവി വിജയദാസ് പാലക്കാട് ജില്ലയിലെ കോങ്ങാട് നിയോജകമണ്ഡലത്തിൻ്റെ പ്രതിനിധീകരിച്ചാണ് നിയമസഭയിൽ എത്തിയത്. നേരത്തെ പാലക്കാട് ജില്ലാ പഞ്ചായത്ത് അധ്യക്ഷനായി പ്രവർത്തിച്ച വിജയദാസ് 2011-ലും കോങ്ങാട് നിന്ന് നിയമസഭയിലേക്ക് വിജയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here