ക്വാലാലംപുർ: കൊറോണ വൈറസ് വ്യാപനം തടയാൻ മലേഷ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊറോണ കേസുകൾ നിയന്ത്രണത്തിലായില്ലെങ്കിൽ അടിയന്തരാവസ്ഥ നീട്ടാനും സാധ്യതയുണ്ട്. മലേഷ്യൻ രാജാവ് അൽ-സുൽത്താൻ അബ്ലുള്ളയാണ് രാജ്യത്തുടനീളം ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
പ്രഖ്യാപനത്തോടെ മലേഷ്യയിലെ പാർലമെൻറിനെയും രാഷ്ട്രീയ പ്രവർത്തനത്തെയും താൽക്കാലികമായി നിരോധിച്ചു. പ്രധാനമന്ത്രി മുഹയ്ദ്ദീൻ യാസിനാണ് രാജാവിനോട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത്. അതേസമയം, പ്രതിസന്ധിയിലായ സർക്കാരിനെ അധികാരത്തിൽ നിലനിർത്തുന്നതിന് വേണ്ടിയാണ് അടിയന്തരാവസ്ഥ നീക്കമുണ്ടായതെന്ന് വിമർശകർ ആരോപിക്കുന്നു.