ലൈഫ് മിഷൻ ക്രമക്കേട്; സിബിഐ എഫ്ഐആർ റദ്ദാക്കണമെന്ന ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി ക്രമക്കേടിലെ സിബിഐ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെടുള്ള ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സംസ്ഥാന സർക്കാരും, യൂണിടാക് ഉടമ സന്തോഷ് ഈപ്പനും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി സോമരാജൻ വിധി പറയുക.

ലൈഫ് പദ്ധതിയിൽ എഫ്സിആർഎ നിയമങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നാണ് സർക്കാർ വാദം. എന്നാൽ പദ്ധതിയിൽ ക്രമക്കേട് ഉണ്ടെന്നതിന് തെളിവാണ് ഉദ്യോഗസ്ഥർക്കെതിരായ വിജിലൻസ് അന്വഷണമെന്നായിരുന്നു സിബിഐ വാദം. സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ അന്വഷണത്തിനുള്ള സ്റ്റേ കേസിനെ ബാധിക്കുന്നുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിൽ നേരെത്തെ പ്രാഥമിക വാദം കേട്ട ജസ്റ്റിസ് വി ജി അരുൺ ലൈഫ് മിഷൻ സിഇഒയ്ക്കെതിരായ അന്വേഷണം സ്റ്റേ ചെയ്തിരുന്നു.

അറസ്റ്റ് ഭയം ഉണ്ടെങ്കിൽ യുവി ജോസ് കോടതിയിൽ മുൻ‌കൂർ ജാമ്യ ഹർജി നൽകുകയാണ് വേണ്ടതെന്നും യൂണിടെക് കമ്പനിയും യുഎഇ കോൺസുലേറ്റും തമ്മിൽ ഉണ്ടാക്കിയ കരാറിൽ എഫ്സിആർഎ ലംഘനം ഇല്ലെന്നാണ് സന്തോഷ് ഈപ്പൻ്റെ വാദം