Home State ആലപ്പുഴയിൽ അജ്ഞാതരോഗം ബാധിച്ച് വളർത്തുപൂച്ചകൾ ചത്തൊടുങ്ങുന്നു

ആലപ്പുഴയിൽ അജ്ഞാതരോഗം ബാധിച്ച് വളർത്തുപൂച്ചകൾ ചത്തൊടുങ്ങുന്നു

0

ആലപ്പുഴ: ജില്ലയിൽ വളർത്തുപൂച്ചകൾ അജ്ഞാതരോഗം ബാധിച്ച് ചത്തൊടുങ്ങുന്നതായി റിപ്പോർട്ട്. ചത്തുവീഴുന്നതിന് മുൻപ് പൂച്ചകളുടെ കണ്ണുകൾ രക്തവർണ്ണമാകുകയും, കൺപോളകൾ വിണ്ടുകീറുകയും ചെയ്യാറുണ്ടെന്ന് വീട്ടുടമകൾ പറയുന്നു. ഹരിപ്പാട് വീയപുരം പ്രദേശത്തെ നിരവധി വളർത്തുപൂച്ചകളാണ് ഇതിനോടകം ചത്തൊടുങ്ങിയത്.

മുലകുടിക്കുന്ന പൂച്ചകൾ മുതൽ മുലയൂട്ടുന്ന പൂച്ചകൾ വരെ അജ്ഞാതരോഗത്തിന്റെ പിടിയിലാണ്. കൃഷി സീസണായതിനാൽ നെൽകൃഷി സംരക്ഷണത്തിന് പാടത്ത് വെയ്ക്കുന്ന വിഷം കഴിച്ച എലികളെ പൂച്ചകൾ ഭക്ഷിക്കുന്നതാവാം മരണകാരണമെന്നും സൂചനയുണ്ട്. ആദ്യം ഒറ്റപ്പെട്ട സംഭവം നടന്നപ്പോൾ നാട്ടുകാർ കാര്യമാക്കിയില്ലെങ്കിലും പിന്നീടാണ് രോഗം പ്രകടമായത്.

കൊറോണയ്ക്കും പക്ഷിപ്പനിക്കും പിന്നാലെ വളർത്തുപൂച്ചകളിലും അജ്ഞാതരോഗം കണ്ടതോടെ വീയപുരത്തെ പൊതുജനം ഭീതിയിലാണ്. അജ്ഞാതരോഗം ബാധിച്ച് പൂച്ചകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന സംഭവം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്താനൊരുങ്ങുകയാണ് പ്രദേശവാസികൾ

LEAVE A REPLY

Please enter your comment!
Please enter your name here