Home State എറണാകുളത്ത് വീണ്ടും ഷി​ഗെല്ല ; ചികിൽസയിലായിരുന്ന യുവാവിനും രോഗം സ്ഥിരീകരിച്ചു

എറണാകുളത്ത് വീണ്ടും ഷി​ഗെല്ല ; ചികിൽസയിലായിരുന്ന യുവാവിനും രോഗം സ്ഥിരീകരിച്ചു

0

കൊച്ചി: എറണാകുളം ജില്ലയിൽ വീണ്ടും ഷി​ഗെല്ല സ്ഥിരീകരിച്ചു. വാഴക്കുളം പഞ്ചായത്തിൽ 39 വയസ്സുള്ള യുവാവിനാണ് രോ​ഗം സ്ഥിരീകരിച്ചത്. ചികിത്സയെ തുടർന്ന് ഇദ്ദേഹത്തിന്റെ നില തൃപ്തികരമായി തുടരുന്നു.

സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിന്റെ സാമ്പിളികളുടെ തുടർപരിശോധന റീജിയണൽ പബ്‌ളിക്ക് ഹെൽത്ത് ലാബിലും ,ഗവ: മെഡിക്കൽ കോളേജ് കളമശ്ശേരിയിലും നടത്തിയതിലൂടെ ഷിഗെല്ല രോഗം സ്ഥിരീകരിക്കുകയായിരുന്നു.

ജില്ലയിൽ രണ്ടു ഷിഗല്ല കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ വ്യക്തി ശുചിത്വം പാലിക്കുവാനും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുവാൻ ഉപയോഗിക്കാനും ഗവ: മെഡിക്കൽ കോളേജ്, കളമശ്ശേരി,കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.ബിന്ദു അറിയിച്ചു

ജില്ലാ ആരോഗ്യ വിഭാഗവും, മലയിടംത്തുരുത്തു വാഴക്കുളം ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർമാരും ആരോഗ്യ പ്രവർത്തകരും പ്രദേശത്ത് സന്ദർശനം നടത്തുകയും തുടർ പരിശോധനകളും പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും പ്രദേശത്ത് നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.വിവേക് കുമാറിന്റെ അധ്യക്ഷതയിൽ മെഡിക്കൽ കോളേജ് ഉൾപ്പെടയുള്ള വിദഗ്ധരുടെ യോഗം കൂടുകയും ജില്ലാ സർവെയ്‌ലൻസ് ഓഫീസർ ഡോക്ടർ ശ്രീദേവി. എസ് പ്രവർത്തനങ്ങൾ വിലയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here