Home State പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികളുമായി ജയിലില്‍ കൂടികാഴ്ചയ്ക്ക് നാല് അഭിഭാഷകരെ ചുമതലപ്പെടുത്തി സിപിഎം

പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികളുമായി ജയിലില്‍ കൂടികാഴ്ചയ്ക്ക് നാല് അഭിഭാഷകരെ ചുമതലപ്പെടുത്തി സിപിഎം

0

കാസർകോട്: പെരിയ ഇരട്ടകൊലപാതക കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചതോടെ ജയിലില്‍ എത്തി പ്രതികളുമായി കൂടികാഴ്ച്ച നടത്താന്‍ നാല് അഭിഭാഷകരെ ചുമതലപ്പെടുത്തിയെന്നു റിപ്പോർട്ട്. സി പിഎം ആഭിമുഖ്യമുള്ള ലോയേഴ്‌സ് യൂണിയന്റെ യോഗം കാഞ്ഞങ്ങാട് വിളിച്ചു ചേര്‍ത്താണ് നാല് അഭിഭാഷകരെ ചുമതലപ്പെടുത്തിയത്.

ഇവര്‍ ജയിലിലുള്ള പ്രതികളെ സന്ദര്‍ശിക്കും. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജില്ലാ കമ്മിറ്റി അംഗവും അടുത്ത കാലത്ത് പ്രത്യേകം ചുമതലയില്‍ നിയമനം ലഭിച്ച വനിതാ അഭിഭാഷകയും സംഘത്തിലുണ്ട്. സിബിഐ സുപ്രണ്ട് നന്ദകുമാരന്‍ നായരുടെ മേല്‍നോട്ടത്തിലുള്ള ഡിവൈഎസ്പി അനന്തകൃഷ്ണന്റെ സംഘമാണ് പെരിയ കേസ് അന്വേഷിക്കുന്നത്.

കാസര്‍ഗോഡ് ഗവൺമെൻ്റ് ഗസ്റ്റ് ഹൗസില്‍ ഇതിനായി ക്യാംപ് ഓഫീസ് തുറന്നിട്ടുണ്ട്. കേസന്വേഷണത്തിന്റെ ഡമ്മി പരീക്ഷണം നടത്തിയ സംഘം രണ്ടാം ഘട്ട അന്വേഷണം അടുത്ത ദിവസം തന്നെ തുടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here