Home Covid-19 ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം ഒൻപത് കോടി കടന്നു; മരണസംഖ്യ 19,33,457

ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം ഒൻപത് കോടി കടന്നു; മരണസംഖ്യ 19,33,457

0

ന്യൂയോർക്ക്: ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം ഒൻപത് കോടി കടന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ഏഴ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 19,33,457 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി നാൽപത്തി നാല് ലക്ഷം പിന്നിട്ടു. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.

ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 1,04,31,639 ആയി. 1,50,798 പേർ മരിച്ചു. ഇതുവരെ 1,00,56,651 പേർ രോഗമുക്തി നേടി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,24,190 ആയി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിദിന രോഗികൾ 20,000ത്തിൽ താഴെയും മരണം 300ന് താഴെയുമാണ്.കഴിഞ്ഞ ദിവസം 18,222 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 228 പേർ മരിച്ചു.

രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുളള അമേരിക്കയിൽ രണ്ട് കോടി ഇരുപത്തിയാറ് ലക്ഷത്തിലധികം പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 3.81 ലക്ഷം പേർ മരിച്ചു. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരു കോടി മുപ്പത്തിമൂന്ന് ലക്ഷം പേർ സുഖം പ്രാപിച്ചു.

ബ്രസീലിൽ എൺപത് ലക്ഷത്തിലധികം രോഗബാധിതരാണ് ഉള്ളത്. രണ്ട് ലക്ഷം പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം എഴുപത്തിയൊന്ന് ലക്ഷം കടന്നു. റഷ്യയിൽ മുപ്പത്തിമൂന്ന് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.ബ്രിട്ടനിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് അമ്പതിനായിരത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മുപ്പത് ലക്ഷം പിന്നിട്ടു. 80,868 പേർ മരണമടഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here