Home Local News വയനാട്ടില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ കടുവ അക്രമിച്ചു; പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം

വയനാട്ടില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ കടുവ അക്രമിച്ചു; പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം

0

പുൽപ്പള്ളി: വയനാട് പുൽപ്പള്ളി കൊളവള്ളിയിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ കടുവ അക്രമിച്ചു. ചെതലയം റേഞ്ച് ഓഫീസർ ടി. ശശികുമാറിന് നേരെയാണ് ആക്രമണമുണ്ടായത്. ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്തുന്നതിനിടെയാണ് സംഭവം.

കൊളവള്ളിയിൽ കടുവ ഇറങ്ങിയെന്ന പ്രചാരണത്തെ തുടർന്ന് നാട്ടുകാരുൾപ്പെടെ വനപാലക സംഘത്തിന്റെ നേതൃത്വത്തിൽ തിരിച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെ വൈകീട്ട് മൂന്നരയോടെയായിരുന്നു ആക്രമണം. പരിക്ക് സാരമുള്ളതല്ല.

ശശികുമാറിനെ വയനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടക വനാതിർത്തിയിൽ കബനി നദിയോട് ചേർന്നുള്ള പ്രദേശമാണ് കൊളവള്ളി. കബനി നദിയുടെ മറുകരയിലുള്ള വന്യജീവി സങ്കേതത്തിൽ നിന്ന് പുഴ കടന്നെത്തിയ കടുവയാണ് ജനവാസ മേഖലയിലെത്തിയിട്ടുള്ളതെന്നാണ് നിഗമനം.

കഴിഞ്ഞ അഞ്ചു ദിവസമായി കടുവയ്ക്കായി നാട്ടുകാരും വനപാലകരും തിരിച്ചിൽ നടത്തുകയാണ്. വളർത്തുമൃഗങ്ങളെയടക്കം അക്രമിക്കുന്ന സാഹചര്യവുമുണ്ടായിരുന്നു. ഇന്ന് ഒരു കൃഷിയിടത്തിൽ കടുവയുടെ സാന്നിധ്യമുണ്ടെന്നറിഞ്ഞ് തിരച്ചിൽ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here