Home National പ്രശസ്തമായ പാറ്റ്‌ന മൃഗശാലയിലെ മൂങ്ങ ചത്തു; പക്ഷിപ്പനിബാധയെന്ന് സംശയം; മൃഗശാല അടച്ചു

പ്രശസ്തമായ പാറ്റ്‌ന മൃഗശാലയിലെ മൂങ്ങ ചത്തു; പക്ഷിപ്പനിബാധയെന്ന് സംശയം; മൃഗശാല അടച്ചു

0

പാറ്റ്‌ന: പക്ഷിപ്പനി ബാധ സംശയം മൂലം ബീഹാറിലെ പ്രശസ്തമായ പാറ്റ്‌ന മൃഗശാല പക്ഷിപ്പനി ബാധ സംശയം മൂലം അടച്ചു. മൃഗശാലയിലെ ഒരു മൂങ്ങ ചത്തുവീണതാണ് സംശയം വർദ്ധിപ്പിച്ചിരിക്കുന്നത്. സമീപ പ്രദേശത്ത് കാക്കകൾ ചത്തതും പരിശോധനക്ക് വിധേയമാക്കുന്നതായി മൃഗശാല ഡയറക്ടർ അമിത് കുമാർ അറിയിച്ചു.

ചത്തുവീണ കാക്കകളുടെ സ്രവങ്ങളും പരിശോധിക്കുകയാണ്. കൊൽക്കത്തയിലെ ലാബിലേക്ക് പക്ഷികളുടെ സാമ്പിളുകൾ അയച്ചതായും അമിത് കുമാർ പറഞ്ഞു.
മൃഗശാലയിലും പക്ഷി സങ്കേതത്തിലുമായി അണുനശീകരണം ആരംഭിച്ചിട്ടുണ്ട്.

കേരളം അടക്കം രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലാണ് ഇതുവരെ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുളളതെന്ന് ഇന്നലെ കേന്ദ്ര സർക്കാർ വ്യക്തമാക്കി. രോഗവ്യാപനം വരാതെ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടു ണ്ടെന്നും കേന്ദ്രസർക്കാർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here