Home National സമരം ചെയ്യുന്ന കര്‍‍ഷകര്‍ക്ക് വൈഫൈ ഹോട്ട്സ്പോട്ട് ഒരുക്കി ആംആദ്മി പാര്‍ട്ടി

സമരം ചെയ്യുന്ന കര്‍‍ഷകര്‍ക്ക് വൈഫൈ ഹോട്ട്സ്പോട്ട് ഒരുക്കി ആംആദ്മി പാര്‍ട്ടി

0

ന്യൂഡെൽഹി: ഡെൽഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍‍ഷകര്‍ക്കായി വൈഫൈ ഹോട്ട്സ്പോട്ട് ഒരുക്കി ആംആദ്മി പാര്‍ട്ടി. കര്‍ഷക സമരം നടക്കുന്ന തിക്രി, സിന്‍ഗു എന്നിവിടങ്ങളിലാണ് ഡെൽഹിയിലെ ആംആദ്മി സര്‍ക്കാറിന്‍റെ വൈഫൈ സംവിധാനം സ്ഥാപിച്ചത് എന്ന് ആംആദ്മി പാര്‍ട്ടി നേതാവ് രാഘവ് ചദ്ദ ട്വീറ്റ് ചെയ്തു.

സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് വൈഫൈ ലഭിക്കുന്നതിലൂടെ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ സഹായിക്കും എന്നാണ് ഇദ്ദേഹം പറയുന്നത്. ഇതിന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സിന്‍ഗു അതിര്‍ത്തിയില്‍ രണ്ടുതവണ എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

രാഘവ് ചദ്ദ നേരിട്ട് എത്തിയാണ് വൈഫൈ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയത്. ഇതിന്‍റെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here