ന്യൂഡെല്‍ഹി: ജീവനുള്ള എല്ലാത്തരം പക്ഷികളുടേയും ഇറക്കുമതി നിരോധിച്ച് ഡെൽഹി സര്‍ക്കാര്‍. രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നിരോധം. പക്ഷിപ്പനിയുടെ വൈറസ് ഡെല്‍ഹിയിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനാണ് നിരോധം ഏര്‍പ്പെടുത്തിയത്.
ഇതുവരെ ശേഖരിച്ച 104 സാമ്പിളുകള്‍ ജലന്തറിലെ ലാബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. പരിശോധനാ ഫലം തിങ്കളാഴ്ച ലഭിക്കും. ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചു. ഡെൽഹിയില്‍ ഇതുവരെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി കേജരിവാള്‍ അറിയിച്ചു.
കേരളം, രാജസ്ഥാന്, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ്, ഹരിയാന, ഗുജറാത്ത് തുടങ്ങിയ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. രോഗപ്രതിരോധത്തിനായി ആക്ഷന്‍ പ്ലാന്‍ പ്രകാരം നടപടികള്‍ സ്വീകരിക്കാന്‍ ഈ ആറു സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.