Home World ജക്കാർത്തയിൽ യാത്രാ വിമാനം കാണാതായി; പറന്നുയർന്ന് അഞ്ച് മിനിറ്റിനുള്ളിൽ ബന്ധം നഷ്ടപ്പെട്ടു

ജക്കാർത്തയിൽ യാത്രാ വിമാനം കാണാതായി; പറന്നുയർന്ന് അഞ്ച് മിനിറ്റിനുള്ളിൽ ബന്ധം നഷ്ടപ്പെട്ടു

0

ജക്കാർത്ത : ജക്കാർത്തയിൽ ശ്രീവിജയ എയർലൈൻസിൻ്റെ വിമാനം കാണാതായി. അൻപതിലേറെ യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു എന്നാണു വിവരം. രാജ്യതലസ്ഥാനമായ ജക്കാർത്തയിൽനിന്നു പുറപ്പെട്ട് ഏതാനും സമയത്തിനുള്ളിലാണു വിമാനം കാണാതായത്.

എസ് ജെ182 എന്ന വിമാനമാണ് കാണാതായത്. ജക്കാർത്തയിൽ നിന്ന് ബോണിയോ ദ്വീപിലേക്ക് പോവുകയായിരുന്നു വിമാനം. പറന്നുയർന്ന് അഞ്ച് മിനിറ്റിനുള്ളിൽ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. അമ്പത് യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നതായാണ് വിവരം.

വെസ്റ്റ് കലിമന്താൻ പ്രവിശ്യയിലേക്കു പോകുകയായിരുന്നു വിമാനമെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 10,000ലേറെ അടി ഉയരത്തിൽ വച്ചാണു ബോയിങ് 737–500 കാണാതായതെന്നു ഫ്ലൈറ്റ്റഡാർ24 ട്വിറ്ററിൽ അറിയിച്ചു.

ടേക്ക് ഓഫ് ചെയ്ത് ഏതാനു മിനുറ്റുകൾക്കുള്ളിലാണു സംഭവം.27 വർഷം പഴക്കമുള്ള വിമാനമാണിത്. കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നു ശ്രീവിജയ എയർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here