Home National വിധിയെ തോൽപ്പിച്ച് പർവീന്ദർ ചൗള കൊച്ചിയിലുമെത്തി; വീൽചെയറിൽ 45 വർഷത്തിനിടെ കറങ്ങിയത് 58 രാജ്യങ്ങളിൽ

വിധിയെ തോൽപ്പിച്ച് പർവീന്ദർ ചൗള കൊച്ചിയിലുമെത്തി; വീൽചെയറിൽ 45 വർഷത്തിനിടെ കറങ്ങിയത് 58 രാജ്യങ്ങളിൽ

0

കൊച്ചി: പതിനഞ്ചാമത്തെ വയസ്സിൽ വീൽ ചെയറിലായതാണ്. ഇന്ന് വയസ്സ് അറുപതിലേക്കടുക്കുന്നു. ഇതുവരെ കണ്ടത് 58 രാജ്യങ്ങൾ. അന്റാർട്ടിക്ക ഒഴിച്ച് ലോകത്തെ എല്ലാ വൻകരകളിലും എത്തി.

ചിലരങ്ങിനെയാണ്, വിധിയേയും തോൽപ്പിച്ച് നമ്മളെയെല്ലാം അസൂയപ്പെടുത്തി, ജീവിതം ഒരു ഹോളിപോലെയാക്കും”

ഇത് “പർവീന്ദർ ചൗള”

പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച ഇവർ, രോഗത്തിന് മുന്നിൽ പകച്ചു നിൽക്കാതെ
തന്റെ സ്വപ്‌നങ്ങൾ സ്വന്തമാക്കാനിറങ്ങി. ആ ലോക സഞ്ചാരത്തിടയിൽ ട്രക്കിങ്ങും, സ്കേറ്റിങ്ങും, സ്കീയിങ്ങും, പാരാഗ്ലൈഡിങ‌ും നടത്തി. ഈ കൊറോണ കാലത്തും അവർക്ക് വെറുതേ ഇരിക്കാൻ മനസ്സ് വന്നില്ല. അങ്ങിനെ വീണ്ടും സ്വന്തം രാജ്യം കാണാനിറങ്ങിയതാണ്.

മുംബൈ മുതൽ കന്യാകുമാരി വരെയുള്ള യാത്രക്കിടയിൽ കഴിഞ്ഞ ദിവസം കൊച്ചിയിലും എത്തി. ഇടപ്പള്ളി വന്ന് മെട്രോയിലും കയറി നഗരവും കണ്ട് കേരള ഫൂഡും കഴിച്ചു മലയാളികളുടെ സ്നേഹവും നെഞ്ചിലേറ്റി യാത്ര തുടരുന്നു…….

LEAVE A REPLY

Please enter your comment!
Please enter your name here