Home Covid-19 അമേരിക്കയുടെയും ബ്രിട്ടൻ്റെയും കൊറോണ വാക്‌സിനുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഇറാൻ

അമേരിക്കയുടെയും ബ്രിട്ടൻ്റെയും കൊറോണ വാക്‌സിനുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഇറാൻ

0

തെഹ്‌റാന്‍: അമേരിക്ക, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ നിന്ന് കൊറോണ വാക്‌സിന്‍ വാങ്ങുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖൊമേനി. അമേരിക്ക, ബ്രിട്ടണ്‍ എന്നിവിടങ്ങളിലെ കൊറോണ വ്യാപനം ചൂണ്ടിക്കാട്ടിയാണ് ഖൊമേനി പറഞ്ഞത്. ഇരു രാജ്യങ്ങലേയും വിശ്വസിക്കാന്‍ കഴിയില്ലെന്ന് അദേഹം പറഞ്ഞു. അമേരിക്ക, ബ്രിട്ടണ്‍ എന്നിവിടങ്ങളിലെ കൊറോണ വ്യാപനം ചൂണ്ടിക്കാട്ടിയാണ് ഖൊമേനി പറഞ്ഞത്.

വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ഇറാന്റെ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയുമുണ്ടെന്ന് അദേഹം വ്യക്തമാക്കി. അമേരിക്കയില്‍ നിന്ന് വാക്‌സിന്‍ ഇറക്കുമതിയെ ഒരു വിഭാഗം നേരത്തെ മുതല്‍ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഒരു വാക്‌സിനും ഇറാനില്‍ വിതരണം ചെയ്യരുതെന്ന് റവല്യൂഷണറി ഗാര്‍ഡ് ഡിസംബറില്‍ ആവശ്യപ്പെട്ടിരുന്നു.

‘ഞാന്‍ അവരെ ഒട്ടും വിശ്വസിക്കുന്നില്ല. ചിലപ്പോള്‍ അവര്‍ വാക്‌സിനുകള്‍ മറ്റു രാജ്യങ്ങളില്‍ പരീക്ഷിക്കുകയായിരിക്കും. ഫ്രാന്‍സിനെക്കുറിച്ചും എനിക്ക് ഒട്ടും ശുഭപ്രതീക്ഷയില്ല’ അദേഹം പറഞ്ഞു. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ നിന്ന വാക്‌സിന്‍ വാങ്ങുന്നതിന് എതിരല്ലെന്നും ഖൊമേനി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here