ഉത്തര്‍പ്രദേശില്‍ ഡോള്‍ഫിനെ തല്ലിക്കൊന്ന് ആൾക്കൂട്ടത്തിൻ്റെ ക്രൂരവിനോദം

ലക്‌നൗ: ഡോള്‍ഫിനെ തല്ലിക്കൊന്ന് ഉത്തര്‍പ്രദേശില്‍ ആൾക്കൂട്ടത്തിൻ്റെ ക്രൂരവിനോദം. അതിക്രൂരമായി മര്‍ദ്ധിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പ്രതാപ്ഗഡ് പോലീസ് തിരിച്ചറിഞ്ഞ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു.

ഡിസംബര്‍ 31-നായിരുന്നു സംഭവം. സംരക്ഷിത ഇനത്തില്‍പ്പെട്ട ഡോള്‍ഫിനെയാണ് കൂട്ടംചേര്‍ന്ന് ആക്രമിച്ചത്. കരയില്‍ ചിലര്‍ അതിനെ പോകാന്‍ അനുവദിക്കാന്‍ ആവശ്യപ്പെടുണ്ടെങ്കിലും സംഘം ഇതിനുകൂട്ടാക്കിയില്ല. ഒരുകൂട്ടം ആളുകള്‍ വടിയും കോടാലിയും ഉപയോഗിച്ചാണ് ഡോള്‍ഫിനെ ക്രൂരമായി കൊലപ്പെടുത്തിയത്.

തീരത്തോടു ചേര്‍ന്നെത്തിയ ഡോള്‍ഫിനെ പിടിച്ചുവെച്ചശേഷമാണ് സംഘം ആക്രമിക്കുന്നത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും ഡോള്‍ഫിന്റെ ചത്തിരുന്നു.

സമൂഹ മധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെയാണ് തിരിച്ചറിഞ്ഞ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തത്.