പതിനെട്ട് വർഷം വനത്തിൽ ഒറ്റപ്പെട്ട് ഒരു കുടുംബം; കുടിയിറക്കാൻ ഭീഷണിയുമായി വനംവകുപ്പും; ഞെട്ടിക്കുന്ന ഊരുവിലക്കിൻ്റെ ദയനീയ ചിത്രം പുറത്ത്

കോ​ത​മം​ഗ​ലം: വനത്തിൽ ഒറ്റപ്പെട്ട് ഒരു കുടുംബം. വനംവകുപ്പും ഭീഷണി മുഴക്കിയതോടെ ഇവരുടെ ഞെട്ടിക്കുന്ന ഊരുവിലക്കിൻ്റെ ദയനീയ ചിത്രം പുറത്ത്. പ​തി​നെ​ട്ട് വ​ർ​ഷ​മാ​യി ഊ​ര് വി​ല​ക്കി​​നെ തു​ട​ർ​ന്ന്​ വ​ന​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട് ക​ഴി​യു​ന്ന കു​ടും​ബ​ത്തോ​ട് കാ​ടൊ​ഴി​യാ​നാണ് വ​നം വ​കു​പ്പ്​ അ​ധി​കൃ​ത​രുടെ അന്ത്യശാസനം. അ​ടി​ച്ചി​ൽ തൊ​ട്ടി ഊ​രി​ൽ​നി​ന്നും ഊ​ര് തീ​രു​മാ​നം ലം​ഘി​ച്ച് വി​വാ​ഹി​ത​നാ​യ ചെ​ല്ല​പ്പ​നും കു​ടും​ബ​വും കാ​ടൊ​ഴി​യാ​നാ​ണ്​ വ​നം​വ​കു​പ്പ്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഊ​രു​വി​ല​ക്കി​നെ തു​ട​ർ​ന്ന് ഇ​ട​മ​ല​യാ​ർ ഡാം ​സൈ​റ്റി​ന് താ​ഴെ ക​പ്പാ​യ​ത്ത് ഭാ​ര്യ യ​ശോ​ദ​യൊ​ന്നി​ച്ച് ഏ​ഴി​ലും നാ​ലി​ലും പ​ഠി​ക്കു​ന്ന ര​ണ്ട് കു​ട്ടി​ക​ളു​മാ​യി കൂ​ര​കെ​ട്ടി ക​ഴി​യു​ക​യാ​ണ്​ ചെ​ല്ല​പ്പ​ൻ. മു​തു​വാ​ൻ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഇ​വ​ർ സ​മു​ദാ​യ വി​ല​ക്ക് ലം​ഘി​ച്ച് വി​വാ​ഹി​ത​രാ​യ​താ​ണ് ഊ​രു​വി​ല​ക്കി​ന് വ​ഴി​വ​ച്ച​ത്. ചെ​ല്ല​പ്പ​നും യ​ശോ​ധ​യും സ​ഹോ​ദ​ര മ​ക്ക​ളാ​ണ്. കാ​ടി​നോ​ടും പു​ഴ​യോ​ടും മ​ല്ല​ടി​ച്ചാ​ണ് ജീ​വി​തം.

പു​ഴ​യി​ൽ​നി​ന്ന് മീ​ൻ പി​ടി​ച്ച് വ​ടാ​ട്ടു​പാ​റ​യി​ലെ​ത്തി​ച്ചാ​ണ്​ ഉ​പ​ജീ​വ​നം. ക​പ്പാ​യ​ത്തു​നി​ന്ന് 28 കി​ലോ​മീ​റ്റ​ർ ദൂ​രം പു​ഴ​യി​ലൂ​ടെ പോ​ണ്ടി തു​ഴ​ഞ്ഞ് വേ​ണം വ​ടാ​ട്ടു​പാ​റ​യി​ലെ​ത്താ​ൻ. നാ​ല​ര മ​ണി​ക്കൂ​റോ​ളം തു​ഴ​ഞ്ഞാ​ൽ മാ​ത്ര​മേ ഇ​ത്ര​യും ദൂ​രം സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യൂ.

കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​ണെ​ങ്കി​ൽ മാ​ത്ര​മേ സ​ഞ്ചാ​രം സു​ഗ​മ​മാ​വൂ. മീ​ൻ ല​ഭ്യ​ത കു​റ​ഞ്ഞ ദി​ന​ങ്ങ​ളി​ൽ കു​ടും​ബം പ​ട്ടി​ണി​യാ​കും. കു​ട്ടി​ക​ൾ​ക്കും ഭാ​ര്യ​യ്ക്കും ഉ​ള്ള ആ​ധാ​ർ കാ​ർ​ഡ് മാ​ത്ര​മാ​ണ് ഇ​വ​ർ​ക്കു​ള്ള ആ​ധി​കാ​രി​ക രേ​ഖ. റേ​ഷ​ൻ കാ​ർ​ഡ് പോ​ലും ഇ​ല്ല. വെ​റ്റി​ല​പ്പാ​റ​യി​ലെ​യും വാ​ഴ​ച്ചാ​ലി​ലെ​യും ട്രൈ​ബ​ൽ സ്കൂ​ളി​ൽ ഏ​ഴി​ലും നാ​ലി​ലും പ​ഠി​ക്കു​ന്ന മ​ക്ക​ളു​ടെ പ​ഠ​നം സ്കൂ​ളു​ക​ൾ അ​ട​ച്ച​തോ​ടെ നി​ല​യ്ക്കു​ക​യും ചെ​യ്തു.

ഇ​ട​മ​ല​യാ​ർ വ​നാ​തി​ർ​ത്തി​യി​ൽ ക​ഴി​യു​ന്ന ഇ​വ​ർ സു​ര​ക്ഷി​ത ഇ​ടം ക​ണ്ടെ​ത്താ​നും റേ​ഷ​ൻ കാ​ർ​ഡ് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ ത​യാ​റാ​ക്കാ​നും അ​ധി​കൃ​ത​ർ ക​നി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​ടാ​ട്ടു​പാ​റ​യി​ലു​ള്ള പൊ​തു​പ്ര​വ​ർ​ത്ത​ക​രെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് ഇവരുടെ ദു​രി​ത​ജീ​വി​തം പു​റം ലോ​ക​മ​റി​യു​ന്ന​ത്. ട്രൈ​ബ​ൽ വ​കു​പ്പ്​ രേ​ഖ​ക​ളി​ലും ഇ​വ​ർ​ക്കി​ടം ല​ഭി​ക്കാ​ത്ത​തി​നാ​ൽ വ​കു​പ്പി​ൻ്റെ ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കു​ന്നി​ല്ല. വ​നം വ​കു​പ്പും കൂ​ര ഒ​ഴി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്ത് വ​ന്ന​തോ​ടെ എ​ങ്ങോ​ട്ട് പോ​ക​ണ​മെ​ന്ന​റി​യാ​തെ ഉ​ഴ​ലു​ക​യാ​ണി കു​ടും​ബം