Home State കൊട്ടാരക്കര പനവേലിയിൽ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു

കൊട്ടാരക്കര പനവേലിയിൽ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു

0

കൊല്ലം: കൊട്ടാരക്കര പനവേലിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. പന്തളം കുരമ്പാല സ്വദേശികളായ നാസർ ഭാര്യ സജീല എന്നിവരാണ് മരിച്ചത്. മകൾ സുമയ്യയെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിൽ വന്ന് ഇടിക്കുകയായിരുന്നു. കൊട്ടാരക്കരയിൽ നിന്നും ഉമ്മന്നൂരേക്ക് വന്ന കെഎസ്ആർടിസി ബസിലാണ് കാർ ഇടിച്ചത്. ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു അപകടം. കാർ ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here