മുംബൈ: വീട് ഹോട്ടലാക്കി മാറ്റിയെന്നാരോപിച്ച് ബോളിവുഡ് നടന് സോനു സൂദിനെതിരെ പരാതി. ജുഹുവിലെ ശക്തിസാഗര് ആറു നില പാര്‍പ്പിട സമുച്ചയം അനുമതിയില്ലാതെ ഹോട്ടലാക്കിയെന്നാണ് പരാതി. എന്നാല്‍ ആരോപണം സോനു സൂദ് നിഷേധിച്ചു. ബ്രിഹണ്‍ മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് (ബിഎംസി) ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്കി.
ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ അനധികൃത നിര്‍മാണം പൊളിച്ചതിനു പിന്നാലെ സോനു സൂദിനെതിരായ നീക്കവും ചര്‍ച്ചയാവുകയാണ്. അനധികൃത നിര്‍മാണത്തിനെതിരെ താരത്തിന് നേരത്തെ ബിഎംസി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ നിര്‍മാണം തുടരുകയായിരുന്നു. അതോടെയാണ് നഗരസഭ പോലീസിനെ സമീപിച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27 നാണ് ആദ്യമായി മുന്നറിയിപ്പ് നല്‍കിയത്. ജനുവരി നാലിന് നടത്തിയ പരിശോധനയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തി, മറ്റ് നടപടികളിലേക്ക് പോകുകയായിരുന്നു. കെട്ടിടത്തില്‍ ഇപ്പോഴും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
താന്‍ ആവശ്യമായ അനുമതി നേടിയിട്ടുണ്ടെന്നും മഹാരാഷ്ട്ര കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റിയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും സൂദ് പറയുന്നു. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണിന്റെ തുടക്കത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ക്വാറന്റൈന് സൗകര്യങ്ങള്‍ക്കായി താരം വാഗ്ദാനം ചെയ്തിരുന്നു.