Home State മുൻമന്ത്രി കെകെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു

മുൻമന്ത്രി കെകെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു

0

കോഴിക്കോട്: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെകെ രാമചന്ദ്രൻ മാസ്റ്റർ (78) അന്തരിച്ചു. പുലർച്ചെ മൂന്നുമണിയോടെ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് കക്കോടിയിലെ മകന്റെ വീട്ടിലായിരുന്നു അന്ത്യം. മൃതദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി മോർച്ചറിയൽ.

എകെആന്റണി, ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ അംഗമായിരുന്നു കെകെ രാമചന്ദ്രൻ മാസ്റ്റർ. വയനാട്ടിലെ ബത്തേരിയിൽ നിന്നും കൽപ്പറ്റയിൽ നിന്നുമായി ആറു തവണ എംഎൽഎ ആയിട്ടുണ്ട്.

1991 മുതൽ തുടർച്ചയായി മൂന്നു തവണ കൽപറ്റ മണ്ഡലത്തിൽ നിന്ന് വിജയിച്ച ഇദ്ദേഹം1995-96 കാലത്ത് എ.കെ ആന്റണി മന്ത്രിസഭയിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു.

2004 ൽ ആന്റണി രാജിവച്ച ശേഷം വന്ന ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യ വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തു. 2011 ൽ അദ്ദേഹത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. കോഴിക്കോട് ഡിസിസി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. പൊതുജീവിതം അവസാനിപ്പിച്ച ശേഷം വിശ്രമജീവിതം നയിച്ചത് കോഴിക്കോടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here