ന്യൂഡെല്‍ഹി: ജനിതക മാറ്റം വന്ന കൊറോണ വൈറസ് യുകെയില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജനുവരി 31 വരെ നീട്ടണമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. വളരെ പ്രയാസപ്പെട്ടാണ് കൊറോണ വ്യാപന സാഹചര്യം നിയന്ത്രണ വിധേയമാക്കിത്.
യുകെയിലെ നിലവിലെ കൊറോണ വൈറസിന്റെ സ്ഥിതി ഗുരുതരമാണ്. ഈ സാഹചര്യത്തില്‍ യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഒഴിവാക്കി ജനങ്ങളെ എന്തിനാണ് കൂടുതല്‍ അപകടത്തിലേക്ക് തള്ളിവിടുന്നതെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഭാഗികമായി പിന്‍വലിച്ച സാഹചര്യത്തിലാണ് കെജ്‌രിവാള്‍ ആവശ്യവുമായി രംഗത്തെത്തിയത്. യുകെയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പകുതിയും ഡെല്‍ഹിയിലേക്കും മുംബൈയിലേക്കുമാണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് അരവിന്ദ് കെജ്‌രിവാള്‍ വിലക്ക് നീട്ടണമെന്ന ആവശ്യം ഉന്നയിച്ചത്.
യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജനുവരി എട്ടിന് അവസാനിക്കും. ജനുവരി 23 വരെ ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാന സര്‍വീസുകളുടെ എണ്ണം കേന്ദ്ര വ്യോമ മന്ത്രാലയം 30 ആക്കി കുറച്ചിരുന്നു.