Home National ഇന്ത്യയിൽ കൊറോണ വാക്സീൻ വിതരണം 13ന് തുടങ്ങും; എല്ലാ ജില്ലാകേന്ദ്രങ്ങളിലും വെള്ളിയാഴ്ച രണ്ടാം ഡ്രൈറൺ

ഇന്ത്യയിൽ കൊറോണ വാക്സീൻ വിതരണം 13ന് തുടങ്ങും; എല്ലാ ജില്ലാകേന്ദ്രങ്ങളിലും വെള്ളിയാഴ്ച രണ്ടാം ഡ്രൈറൺ

0

ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും കൊറോണ വാക്സീൻ വിതരണത്തിന് മുന്നോടിയായിട്ടുള്ള ഡ്രൈറൺ നടത്തും. സംസ്ഥാനങ്ങൾക്കുള്ള വാക്സീൻ വിതരണം ജനുവരി 13-ന് തുടങ്ങുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നത്. ഇതിന് മുന്നോടിയായാണ് വീണ്ടും ഡ്രൈറൺ നടത്തുന്നത്. വെള്ളിയാഴ്ചയാണ് രണ്ടാം ഡ്രൈറൺ നടത്തുക.

എല്ലാ ജില്ലാകേന്ദ്രങ്ങളിലും ഇത്തവണ ഡ്രൈറൺ ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിന് മുന്നോടിയായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻറെ നേതൃത്വത്തിൽ നാളെ ഡൽഹിയിൽ ഉന്നതതലയോഗം ചേരും. ഇത് വാക്സീൻ വിതരണത്തിൻ്റെ രാജ്യവ്യാപകമായ വിപുലമായ റിഹേഴ്സലാകും. മുൻഗണനാ പട്ടികയിലെ ഒരു കോടി ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ മൂന്ന് കോടി വരുന്ന കൊറോണ മുന്നണി പോരാളികൾക്ക് ആദ്യഘട്ടത്തിൽ വാക്സീൻ സൗജന്യമായിട്ടാണ് നൽകുക.

ആദ്യഘട്ടത്തിലെ ബാക്കി 27 കോടിപ്പേർക്ക് സൗജന്യമായി നൽകണോ അതോ പണം ഈടാക്കി വാക്സീൻ നൽകണോ എന്ന കാര്യം പിന്നീട് തീരുമാനിക്കും. രാജ്യത്തെ 116 ജില്ലകളിലെ 259 കേന്ദ്രങ്ങളിലായാണ് ജനുവരി 2-ന് നേരത്തേ ഡ്രൈറൺ നടത്തിയത്. ഇത് വിജയകരമായിരുന്നെന്നും, ഇതിലെ ഫലങ്ങൾ കൂടി വിലയിരുത്തിയാകും എങ്ങനെ വാക്സീൻ വിതരണം നടത്തണമെന്ന നടപടിക്രമങ്ങൾ അന്തിമമായി തീരുമാനിക്കുകയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.

ഹരിയാനയിലെ കർണാൽ, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ സംഭരണശാലകളിലാണ് ആദ്യം വാക്സീൻ എത്തുക. തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ 37 വാക്സിൻ ഡിപ്പോകളിലേക്ക് എത്തിക്കും. ഇവിടെ നിന്നാകും ജില്ലാ, ബ്ലോക്ക് തലത്തിലേക്കും മരുന്ന് എത്തിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here