Home State ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു

0

മുവാറ്റുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞു ഡ്രൈവർ മരിച്ചു. പാമ്പാക്കുട പായിത്താഴത്ത് ദേവരാജൻ (62) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മാറാടി ഏഞ്ചൽ വോയ്‌സിന് സമീപമാണ് അപകടം സംഭവിച്ചത്. ഭാര്യ അംബികയോടൊപ്പം ചികിത്സയ്‌ക്കായി മുവാറ്റുപുഴയ്ക്ക് പോവുകയായിരുന്നു ദേവരാജൻ.

റോഡരികിലെ മതിലിൽ തട്ടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷയിൽ നിന്നും ദേവരാജൻ തെറിച്ചു വീഴുകയായിരുന്നു. അംബികയ്ക്ക് പരുക്കില്ല. ആന്തരിക ക്ഷതമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് . മക്കൾ: രമ്യ, ഗീതു. മരുമക്കൾ: അനിൽ, എൽദോസ്.

LEAVE A REPLY

Please enter your comment!
Please enter your name here