തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ നിയമനങ്ങളിൽ നിയമന – വേതന വ്യവസ്ഥകൾ നിശ്ചയിക്കാനുള്ള കരട് ബില്ലിന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം. തൊഴിൽ ദിനങ്ങളും തൊഴിൽ സമയവും ജോലി ഭാരവും സർക്കാർ-എയ്ഡഡ് കോളേജുകൾക്ക് തുല്യമാക്കി. പിഎഫ്, ഇൻഷുറൻസ് എന്നിവയും ബാധകമായിരിക്കും.
നിയമനം ലഭിക്കുന്നവർ കോളേജ് നടത്തുന്ന മാനേജ്മെന്റുമായി കരാറുണ്ടാക്കണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. കരാർ ലംഘനമടക്കമുള്ള നടപടികൾക്കെതിരെ സ്വാശ്രയ കോളേജുകളിലെ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും സർവലാകലാശാലയിൽ അപ്പീൽ നൽകാനും അവസരമുണ്ടാകുമെന്ന് ബില്ലിൽ പറയുന്നു.