ആലപ്പുഴ ജില്ലയിൽ 446 പേർക്ക് കൊറോണ ;4663 പേർ ചികിത്സയിൽ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 446 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 434 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 7 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
ഒരാൾ വിദേശത്തു നിന്നും 4 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.

379 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 54766 പേർ രോഗ മുക്തരായി. 4663 പേർ ചികിത്സയിൽ ഉണ്ട്.