Home State ഉദ്ഘാടനത്തിന് മുൻപേ വൈറ്റില മേൽപ്പാലം തുറന്ന് കൊടുത്ത് അജ്ഞാതർ; വാഹനങ്ങൾ പൊലീസ് ബലമായി തിരിച്ചിറക്കി

ഉദ്ഘാടനത്തിന് മുൻപേ വൈറ്റില മേൽപ്പാലം തുറന്ന് കൊടുത്ത് അജ്ഞാതർ; വാഹനങ്ങൾ പൊലീസ് ബലമായി തിരിച്ചിറക്കി

0

കൊച്ചി: ഉദ്ഘാടനം ചെയ്യാത്ത വൈറ്റില മേൽപ്പാലത്തിലേക്ക് അജ്ഞാതർ വാഹനങ്ങൾ കടത്തിവിട്ടു. പാലത്തിൽ കുടുങ്ങിയ വാഹനങ്ങൾ പൊലീസ് ബലമായി തിരിച്ചിറക്കി. ഗതാഗതത്തിരക്കേറിയ സമയത്ത് ബാരിക്കേഡ് നീക്കി വാഹനങ്ങൾക്ക് പാലത്തിലേക്ക് കയറാൻ ചിലർ അവസരമൊരുക്കി. പാലം ഗതാഗതത്തിന് തുറന്നുനൽകിയിട്ടില്ലെന്ന് ആലോചിക്കാതെ വിമാനത്താവളത്തിലേക്ക് പോകാനുള്ളവരടക്കം മേൽപ്പാലത്തിൽ കയറുകയായിരുന്നു.

പാലം തുറന്നുകൊടുത്തവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ഏഴുമണിയോടെ ആലപ്പുഴ ഭാഗത്തുനിന്ന് വന്ന വാഹനങ്ങളാണ് പാലത്തിന്റെ തുടക്കത്തിലെ ബാരിക്കേഡ് മാറ്റി കടത്തിവിട്ടത്. ആലപ്പുഴ ഭാഗത്തുനിന്ന് വന്ന ചെറുവാഹനങ്ങളും ലോറികളുമാണ് ഉദ്ഘാടനം ചെയ്യാത്ത വൈറ്റിലപ്പാലത്തിൽ ഇങ്ങനെ കുറെനേരം കുടുങ്ങിക്കിടന്നത്.

മറുവശത്തെ ബാരിക്കേഡിന് മുന്നിൽ വാഹനങ്ങളെല്ലാം കുടുങ്ങി. ഇതോടെ നടപടിയെടുക്കുമെന്ന് പൊലീസ് കർശന നിലപാടെടുത്തു. വണ്ടികൾ മുഴുവൻ തിരികെ ഇറക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. വാഹനങ്ങളെല്ലാം അരമണിക്കൂറിലധികം കുടുങ്ങിക്കിടന്ന ശേഷമാണ് പ്രശ്നം പരിഹരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here