പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് തനിച്ച് മത്സരിക്കുമെന്ന വാർത്തകൾ നിഷേധിച്ച് യൂത്ത്കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫിപറമ്പിൽ. പാലക്കാട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളുടെ പ്രാതിനിധ്യം വരണമെന്നതാണ് ആഗ്രഹം. യൂത്ത്കോൺഗ്രസ് തനിച്ച് മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ല. ഇത് കേവലം ഞങ്ങളുടെ മാത്രം ആവശ്യമല്ല.
പൊതുവായി കോൺഗ്രസ് പ്രവർത്തകർ ഒന്നിച്ച് യുവജനങ്ങളുടെ പ്രാതിനിധ്യം ആഗ്രഹിക്കുന്നു. നേതാക്കന്മാർ പോലും അങ്ങനെയാണ് പ്രതികരിക്കുന്നത്. പൊതുജനങ്ങളും അതാണ് ആഗ്രഹിക്കുന്നത്. ഷാഫി വ്യക്തമാക്കി.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ മുതർന്ന നേതാക്കൾക്ക് കൂടുതൽ പരിഗണന നൽകുന്നതിനെതിരെ യൂത്ത്കോൺഗ്രസ് പ്രമേയം പാസാക്കി. 10% സീറ്റുകൾ മാത്രമേ കോൺഗ്രസ് നേതാക്കൾക്ക് നൽകാവൂ എന്നും യൂത്ത്കോൺഗ്രസ് മുന്നറിയിപ്പ് നൽകി.
പാലക്കാട് നടന്ന സംസ്ഥാന ക്യാംപിലാണ് പ്രമേയം പാസാക്കിയത്.നാലു പ്രവാശ്യം തുടർച്ചയായി മത്സരിച്ചവർക്ക് സീറ്റ് നൽകരുത്, തുടർച്ചയായി തോൽക്കുന്ന സീറ്റുകൾ യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കൾക്ക് നൽകണം എന്നീ ആവശ്യങ്ങൾ യൂത്ത്കോൺഗ്രസ് ഉന്നയിച്ചു.