ത​മി​ഴ്നാ​ട്ടി​ൽ തീ​യ​റ്റ​റു​ക​ളി​ൽ 100 ശ​ത​മാ​നം സീ​റ്റി​ലും ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കുമെന്ന് പ്രഖ്യാപനം; തീ​രു​മാ​നം കേ​ന്ദ്ര​സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡം മ​റി​ക​ട​ന്ന്

ചെ​ന്നൈ: ജനിതകമാറ്റം സംഭവിച്ച് കൊറോണ വൈറസ് വ്യാപനത്തിനിടെ തീ​യ​റ്റ​റു​ക​ളി​ൽ 100 ശ​ത​മാ​നം ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച്‌ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ. ആ​രാ​ധ​ക​ർ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന വി​ജ​യ് ചി​ത്രം മാ​സ്റ്റ​റിൻ്റെ റി​ലീ​സി​ന് മു​ന്നോ​ടി​യാ​യാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം അ​റി​യി​ച്ച​ത്.50 ശതമാനത്തിനു പകരം തിയറ്ററില്‍ മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്നാണ് തീരുമാനം.

ജനുവരി11 മുതലാണ് ഇങ്ങനെ ആളുകളെ പ്രവേശിപ്പിക്കാൻ അനുവദിക്കുക. വിജയ് നായകനാകുന്ന ചിത്രമായ മാസ്റ്ററര്‍ 13ന് റിലീസ് ചെയ്യും. കൊറോണ കാരണമായിരുന്നു റിലീസ് വൈകിയത്. മാസ്റ്റര്‍ അടക്കമുള്ള സിനിമകളുടെ വിജയത്തിന് കാരണമാകുന്നതാണ് തമിഴ്‍നാടിന്റെ തീരുമാനമെന്നാണ് തമിഴകത്തിൻ്റെ അഭിപ്രായം.

കൊറോണ കേസുകള്‍ കുറയുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് തമിഴ്‍നാട് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. മാസ്റ്റര്‍ സിനിമ റിലീസ് ചെയ്യുന്നത് സംബന്ധിച്ച് വിജയ് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുമായി കൂടിക്കാഴ്‍ച നടത്തിയിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത ചിത്രം പൊങ്കല്‍ റിലീസ് ആയി തിയറ്ററുകളിലെത്തും. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. വിജയ്‍ക്ക് വൻ പ്രതീക്ഷയുള്ള ചിത്രമാണ് മാസ്റ്റര്‍.

മാളവിക മോഹനൻ ആണ് മാസ്റ്റര്‍ എന്ന സിനിമയില്‍ നായകനാകുന്നത്.‍ ഹിന്ദിയില് വിജയ് മാസ്റ്റര്‍ എന്ന പേരിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.