Home State പന്തീരാങ്കാവ് യുഎപിഎ കേസ്; താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി;അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കില്ല

പന്തീരാങ്കാവ് യുഎപിഎ കേസ്; താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി;അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കില്ല

0

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. താഹയോട് ഉടൻ കീഴടങ്ങണമെന്നും കോടതി അറിയിച്ചു. അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കില്ല. വിദ്യാർത്ഥിയെന്ന നിലയും പ്രായവും ആരോഗ്യവും കണക്കിലെടുത്താണിത്. കഴിഞ്ഞ സെപ്റ്റംബർ 9ന് അലനും താഹയ്ക്കും കൊച്ചിയിലെ എൻഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് എൻഐഎ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് സിപിഎം പാർട്ടി അംഗങ്ങളായ അലനേയും താഹയേയും യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന ലഘുലേഖകളും പുസ്തകങ്ങളും പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.

നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം ചുമത്തിയ കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. കേസിൽ ഇരുവർക്കും യുഎപിഎ ചുമത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here