Home State വിദ്യാർഥികളുടെ യാത്ര നിരക്കിൽ മാറ്റമില്ല; ഇന്നു മുതൽ അർഹതപ്പെട്ട കൺസഷൻ ലഭിക്കും

വിദ്യാർഥികളുടെ യാത്ര നിരക്കിൽ മാറ്റമില്ല; ഇന്നു മുതൽ അർഹതപ്പെട്ട കൺസഷൻ ലഭിക്കും

0

തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്ര നിരക്കിൽ മാറ്റമില്ലെന്നും എല്ലാ സ്വകാര്യ ബസുകളിലും 2020 ജൂലൈയിൽ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്ന പ്രകാരമുള്ള കൺസഷൻ അനുവദിക്കണമെന്നും ഗതാഗതമന്ത്രിയുടെ നിർദേശം. ജൂലൈയിലെ ഉത്തരവനുസരിച്ച് 2.5 കിലോമീറ്ററിന്​ ഒരു രൂപയും 7.5 കി. മീ വരെ രണ്ടു രൂപയും 12.5 കീ. മീ വരെ മൂന്നു രൂപയുമാണ്​ നിരക്ക്​.

സർക്കാർ തുറന്നുപ്രവർത്തിക്കാൻ അനുവദിച്ച 10, 12, ഡിഗ്രി അവസാന വർഷം, പോസ്​റ്റ്​ ഗ്രാജ്വേറ്റ്, പ്രഫഷനൽ കോളജ്, സാങ്കേതിക പരിശീലന വിഭാഗം വിദ്യാർഥികൾക്കാണ് ഇപ്പോൾ കൺസഷൻ ടിക്കറ്റ് ലഭിക്കുന്നത്. വിദ്യാർഥികൾ അവരുടെ വിദ്യാലയങ്ങൾ നൽകുന്ന ഐ.ഡി കൈവശം സൂക്ഷിക്കണം.

സ്വകാര്യ ബസുകൾ വിദ്യാർഥികൾക്ക് കൺസഷൻ ടിക്കറ്റ് നിഷേധിക്കുന്നതായി വിവിധയിടങ്ങളിൽനിന്ന് കഴിഞ്ഞ ദിവസം തന്നെ പരാതികൾ ഉയർന്നത് സർക്കാരിൻ്റെ ശ്രദ്ധയിൽപെട്ടിരുന്നു. ഇന്നു മുതൽ വിദ്യാർഥികൾക്ക് അർഹതപ്പെട്ട കൺസഷൻ ടിക്കറ്റ് ലഭിക്കുന്നെന്ന് ഉറപ്പുവരുത്താൻ വേണ്ട നടപടി സ്വീകരിക്കാൻ ഗതാഗത കമീഷണർക്ക് മന്ത്രി നിർദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here