കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ കുഴഞ്ഞുവീണു

ബെംഗളൂരു: കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയെ കുഴഞ്ഞ വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ കയറുന്നതിനിടെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.

കർണാടകയിൽ ഞായറാഴ്ചയാണ് സംഭവം. ബി​ജെ​പി കോ​ർ ക​മ്മി​റ്റി മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ബം​ഗ​ളൂ​രു​വി​ലേ​യ്ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് മ​ന്ത്രി കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞതാണ് കാരണമെന്നാണ് റിപ്പോർട്ട്. ചിത്രദുർഗയിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.