Home State തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഢവത്ത് അന്തരിച്ചു; മരണം പുതിയ സിനിമയുടെ റിലീസിന് മുമ്പ്

തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഢവത്ത് അന്തരിച്ചു; മരണം പുതിയ സിനിമയുടെ റിലീസിന് മുമ്പ്

0

കോട്ടയം: തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഢവത്ത് (63) അന്തരിച്ചു. ഹൃദയശസ്ത്രക്രിയക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ചയെ തുടർന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം സ്വദേശമായ ആലപ്പുഴയിൽ.

ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ (കഥ) പ്രായിക്കര പാപ്പാൻ, ഗംഗോത്രി, കവചം, എന്നീ സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ആദ്യ സംവിധാന സംരംഭമായ ‘കാക്കത്തുരുത്ത്'(2020) എന്ന സിനിമയുടെ സെൻസറിംഗ് കഴിഞ്ഞിരുന്നു. സിനിമയുടെ റിലീസിനായി തയ്യാറെടുക്കവേയാണ് മരണം സംഭവിച്ചത്.

കാക്കത്തുരുത്ത് എന്ന തുരുത്തും അവിടത്തെ മനുഷ്യരുടെ ജീവിതവും ദൃശ്യവൽക്കരിക്കുന്ന ചിത്രമായിരുന്നു കാക്കത്തുരുത്ത്. സംവിധായകനായ വേണു ബി നായർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നിരവധി തുരുത്തു നിവാസികളും അഭിനയിച്ചിരുന്നു. ഫ്രെയിം ടു ഫ്രെയിമിന്‍റെ ബാനറിൽ മധുസൂദനന്‍ മാവേലിക്കരയാണ് ഈ ചിത്രത്തിന്റെ നിർമ്മാണം.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ കോമന സ്വദേശിയാണ്. സർക്കാർ സർവീസിൽ നിന്ന് ജോയിൻ്റ് ബിഡിഒ ആയാണ് ഷാജി പാണ്ഡവത്ത് വിരമിച്ചത്. എൻ ജിഒ അസോസിയേഷൻ മുൻ സംസ്ഥാന കമ്മിറ്റി അംഗവും കെപിസിസി സാംസ്കാര സാഹിതി ആലപ്പുഴ ജില്ലാ ചെയർമാനുമായിരുന്നു. ഭാര്യ ഹൻസ മക്കൾ: ടീന, ഹിമ മരുമക്കൾ: ഷൈൻ, വിവേക്

LEAVE A REPLY

Please enter your comment!
Please enter your name here