ഔറം​ഗാബാദിന്‍റെ പേരുമാറ്റുന്നു; മ​ഹാ​രാ​ഷ്ട്രയിൽ ഭരണമു​ന്ന​ണി​യി​ൽ ത​ർ​ക്കം

മും​ബൈ: ഔറം​ഗാബാദ് ന​ഗ​ര​ത്തി​ന്‍റെ പേ​രു​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മ​ഹാ​രാ​ഷ്ട്ര ഭ​ര​ണ​മു​ന്ന​ണി​യി​ൽ ത​ർ​ക്കം. ഔറംഗാബാദിന്റ് പേ​ര് സം​ഭാ​ജി ന​ഗ​ർ എ​ന്നു മാ​റ്റാ​നു​ള്ള ഉ​ദ്ദ​വ് താ​ക്ക​റെ സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​മാ​ണു ഭി​ന്ന​ത​യ്ക്കു കാ​ര​ണം. ഔറം​​ഗാബാ​ദിനെ​ സാം​ഭാ​ജി​ന​ഗ​ർ എ​ന്ന് പേ​രു​മാ​റ്റ​ണ​മെ​ന്ന​തു ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി ശി​വ​സേ​ന ആ​വ​ശ്യ​പ്പെ​ടു​ന്ന കാ​ര്യ​മാ​ണ്.

സ​ർ​ക്കാ​ർ രേ​ഖ​ക​ളി​ൽ പേ​രു മാ​റ്റി​യി​ട്ടി​ല്ലെ​ങ്കി​ലും, ശി​വ​സേ​ന മേ​ധാ​വി ബാ​ൽ താ​ക്ക​റെ ഔറം​ഗാബാദിനെ സാം​ഭാ​ജി​ന​ഗ​ർ എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്തി​രു​ന്നു. ഇ​ത് ഔ​ദ്യോ​ഗി​ക​മാ​ക്കാ​നാ​ണ് ഇ​പ്പോ​ൾ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. പേ​രു​മാ​റ്റ നീ​ക്ക​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മ​ഹാ​രാ​ഷ്ട്ര കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നും റ​വ​ന്യൂ​മ​ന്ത്രി​യു​മാ​യ ബാ​ലാ​സാ​ഹി​ബ് തൊ​റാ​ട്ടും കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ഞ്ജ​യ് നി​രു​പ​വും രം​ഗ​ത്തു​വന്നു. ഇത് ഭി​ന്ന​ത രൂക്ഷമാക്കാനിടയുണ്ടെന്നാണ് സൂചന.

പൊ​തു മി​നി​മം പ​രി​പാ​ടി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു മ​ഹാ​രാ​ഷ്ട്ര​യി​ൽ സ​ഖ്യ​സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്നും പേ​രു​മാ​റ്റം അ​തി​ന്‍റെ ഭാ​ഗ​മ​ല്ലെ​ന്നും തൊ​റാ​ട്ട് പ​റ​ഞ്ഞു. അ​തേ​സ​മ​യം, സ​ഖ്യ​സ​ർ​ക്കാ​റി​ൽ പ്ര​തി​സ​ന്ധി​യി​ല്ലെ​ന്നും പേ​രു​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭി​പ്രാ​യ​വ്യ​ത്യാ​സം സ​ർ​ക്കാ​രി​നെ ബാ​ധി​ക്കി​ല്ലെ​ന്നും ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ​യ് റൗ​ത്ത് വ്യ​ക്ത​മാ​ക്കി.