Home State നിസ്‌കരിക്കാൻ പള്ളിയിലെത്തിയ മഹല്ല് പ്രസിഡന്റിന്റെ ചെരുപ്പിൽ പശയൊഴിച്ചു; കാൽ വേർപെടുത്തിയത് മൂന്ന് മണിക്കൂറിന് ശേഷം

നിസ്‌കരിക്കാൻ പള്ളിയിലെത്തിയ മഹല്ല് പ്രസിഡന്റിന്റെ ചെരുപ്പിൽ പശയൊഴിച്ചു; കാൽ വേർപെടുത്തിയത് മൂന്ന് മണിക്കൂറിന് ശേഷം

0

മാനന്തവാടി: നിസ്‌ക്കരിക്കാൻ പളളിയിലെത്തിയ മഹല്ല് പ്രസിഡന്റിന്റെ ചെരുപ്പിനകത്ത് വിദേശനിർമിത പശ ഒഴിച്ചു. മാനന്തവാടി എരുമത്തെരുവ് വിദ്മത്തുൽ ഇസ്ലാം പള്ളിയിൽ മഗരിബ് (സന്ധ്യാ)നിസ്‌ക്കാരം നിർവഹിക്കാനെത്തിയ മഹല്ല് പ്രസിഡന്റ് കണ്ടങ്കൽ സൂപ്പി ഹാജിയുടെ ചെരുപ്പിനകത്താണ് സൂപ്പർ ഗ്ലൂവിന് സമാനമായ പശ ഒഴിച്ചത്.

ചെരുപ്പിൽ കാൽ ഒട്ടിപ്പിടിച്ചതോടെ ആശുപത്രിയിലെത്തിച്ച്‌ മൂന്ന് മണിക്കൂർ പരിശ്രമിച്ചാണ് കാൽ വേർപ്പെടുത്തിയത്.പളളിയിൽ സിസിടിവി ഇല്ലാത്തതിനാൽ പശ തേച്ചയാളെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ മഹല്ല് സെക്രട്ടറി മാനന്തവാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കാൽ ചെരുപ്പിൽ ഒട്ടിപ്പിടിച്ചതോടെ സൂപ്പി ഹാജിയെ ആശുപത്രിയിലെത്തിച്ചു. ഏകദേശം മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് ഒട്ടിപ്പിടിച്ച ചെരുപ്പിൽ നിന്നും കാൽ വേർപെടുത്തിയത്. ഇതിനുളള ശ്രമത്തിനിടെ പ്രമേഹരോഗികൂടിയായ സൂപ്പി ഹാജിയുടെ കാലിനടിയിലെ തൊലി ഇളകി പോയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here