Home State അനുമതി ലഭിച്ചെങ്കിലും സിനിമാ തിയേറ്ററുകൾ തുറക്കുന്നത് വൈകും

അനുമതി ലഭിച്ചെങ്കിലും സിനിമാ തിയേറ്ററുകൾ തുറക്കുന്നത് വൈകും

0

കൊച്ചി: സർക്കാർ അനുമതി നൽകിയെങ്കിലും സിനിമാ തിയേറ്ററുകൾ തുറക്കാൻ വൈകും. വിവിധ സംഘടനകളുമായി ചർച്ച നടത്തിയശേഷം റി​ലീസിംഗുൾപ്പടെ തീരുമാനിച്ചാൽ മതിയെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്.
മാനദണ്ഡങ്ങൾ പാലിച്ച് തിയേറ്ററുകൾ തുറക്കാൻ കഴിയുമോയെന്ന് ചർച്ച ചെയ്യാൻ ഫിലിം ചേംബറിന്റെ അടിയന്തര യോഗം ചേരുമെന്ന് പ്രസിഡന്റ് കെ. വിജയകുമാർ പറഞ്ഞു.

നിർമ്മാതാക്കൾ, വിതരണക്കാർ, തിയേറ്ററുടമകൾ തുടങ്ങിയവർ പങ്കെടുക്കും.പ്രവേശനമില്ലെങ്കിലും തിയേറ്ററുകളിൽ സിനിമ ഇടയ്ക്കിടെ പ്രദർശിപ്പിക്കുന്നുണ്ട്. തുറക്കാൻ അറ്റകുറ്റപ്പണികൾക്ക് ലക്ഷങ്ങൾ മുടക്കേണ്ടിയും വരും. വൻനഷ്ടം സംഭവിച്ച ഉടമകൾക്ക് ഇവ താങ്ങാൻ കഴിയുകയില്ല. ചൊവ്വാഴ്ച തുറക്കാൻ സാദ്ധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു.

സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പോളി വി. ജോസഫ് പറഞ്ഞു. നിബന്ധനകൾ പാലിച്ച് തിയേറ്റർ തുറക്കാൻ മുന്നൊരുക്കം നടത്താൻ സമയം വേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here