Home State ദേശീയപാതയിൽ കായംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച്‌ അപകടം; യുവാവ് മരിച്ചു

ദേശീയപാതയിൽ കായംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച്‌ അപകടം; യുവാവ് മരിച്ചു

0

ആലപ്പുഴ: ദേശീയപാതയിൽ കായംകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം വാഹനാപകടം. ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച രാവിലെ 6 മണിയോടെ ആയിരുന്നു അപകടം.

തിരുവനന്തപുരം സ്വദേശി അരുൺ ( 25) ആണ് അപകടത്തിൽ മരിച്ചത്. അമ്പലപ്പുഴയിലെ ബന്ധുവീട്ടിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോകും വഴിയാണ് അപകടം.

കൊല്ലം ഭാഗത്ത് നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോയ ബൈക്ക് യാത്രക്കാരായ കൊല്ലം സ്വദേശികളായ ഷൈൻ (21) ,ബിലാൽ (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here