Home State 145 ദിവസമായി പൂട്ടികിടന്ന ക്ലേ കമ്പനിയിൽ തൊഴിലാളി ആത്മഹത്യ ചെയ്ത നിലയിൽ; പട്ടിണി മൂലമെന്ന് തൊഴിലാളികൾ

145 ദിവസമായി പൂട്ടികിടന്ന ക്ലേ കമ്പനിയിൽ തൊഴിലാളി ആത്മഹത്യ ചെയ്ത നിലയിൽ; പട്ടിണി മൂലമെന്ന് തൊഴിലാളികൾ

0

തിരുവനന്തപുരം: പൂട്ടിക്കിടക്കുന്ന കൊച്ചുവേളി ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ കമ്പനിയിൽ കയറ്റിറക്ക് തൊഴിലാളി ആത്മഹത്യ ചെയ്ത നിലയിൽ. വേളി മാധവപുരം സ്വദേശി പ്രഫുല്ല കുമാറിനെ (50) ആണ് കമ്പനിക്കുള്ളിലെ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. രാവിലെ സമരത്തിനെത്തിയ തൊഴിലാളികളാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ 145 ദിവസമായി കമ്പനി പൂട്ടിയിട്ടിരിക്കുകയാണ്. നിരവധി ചർച്ചകൾ നടത്തിയിട്ടും ഇനിയും കമ്പനി തുറന്നിട്ടില്ല. തൊഴിലാളികൾ അന്നുമുതൽ ഇവിടെ സമരത്തിലാണ്. ഇന്നലെയും സമരപ്പന്തലിലുണ്ടായിരുന്ന പ്രഫുല്ല കുമാർ പട്ടിണി മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് തൊഴിലാളികൾ പറയുന്നു.

കളക്ടർ എത്താതെ മൃതദേഹം മാറ്റാൻ ആകില്ലെന്ന് തൊഴിലാളികൾ വ്യക്തമാക്കുകയാണ്. മൃതദേഹവുമായി പ്രതിഷേധിക്കുകയാണ് തൊഴിലാളികൾ. സ്ഥലത്ത് ശക്തമായ സമരം തുടരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here