എഎ​സ്ഐ​യെ​യും പൊ​ലീ​സു​കാ​ര​നെ​യും മർദ്ദിച്ച കേസ് ; വ​സ്ത്ര വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ലെ ആ​റു​പേ​ർ അ​റ​സ്​​റ്റി​ൽ

അ​ടൂ​ർ: മൊ​ബൈ​ൽ ഫോ​ൺ ക​ട​യു​ടെ പ​ണി ത​ട​സ്സ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ എഎ​സ്ഐ​യെ​യും പൊ​ലീ​സു​കാ​ര​നെ​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ച്ച കേ​സി​ൽ ആ​റു​പേ​ർ അ​റ​സ്​​റ്റി​ലാ​യി. അ​ടൂ​ർ കെആ​ർഎം ട​വ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​സ്ത്ര വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ഏ​ഴം​കു​ളം ച​ക്ക​നാ​ട്ട് കി​ഴ​ക്കേ​തി​ൽ രാ​ധാ​കൃ​ഷ്​​ണ​ൻ (52), കൊ​ടു​മ​ൺ ഐ​ക്കാ​ട് മ​ണ്ണൂ​ർ വീ​ട്ടി​ൽ ഹ​രി​കു​മാ​ർ (58), ചു​ന​ക്ക​ര അ​ര്യാ​ട്ട് കൃ​പാ​ല​യം വീ​ട്ടി​ൽ ശാ​മു​വേ​ൽ വ​ർ​ഗീ​സ് (42), ഏ​റ​ത്ത് ന​ട​ക്കാ​വി​ൽ വ​ട​ക്ക​ട​ത്തു​കാ​വ് താ​ഴേ​തി​ൽ വീ​ട്ടി​ൽ പി.​കെ. ജേ​ക്ക​ബ് ജോ​ൺ (40), താ​മ​ര​ക്കു​ളം വേ​ട​ര​പ്ലാ​വ്​ മു​റി​യി​ൽ ക​ല്ലു​കു​റ്റി​യി​ൽ വീ​ട്ടി​ൽ സ​ജു (36), ക​ട്ട​പ്പ​ന വ​ള്ള​ക്ക​ട​വ് പ​ടി​ഞ്ഞാ​റ്റ് വീ​ട്ടി​ൽ അ​നീ​ഷ് (25) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. അ​ടൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ എ​സ്ഐ കെബി. അ​ജി, സിപിഒ പ്ര​മോ​ദ് എ​ന്നി​വ​രെ​യാ​ണ് ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പി​ച്ച​ത്.

വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 9.15നാ​ണ് സം​ഭ​വം. ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നും ഇ​വ​ർ​ക്കെ​തി​രെ കേ​സു​ണ്ട്. വ​സ്ത്ര​ശാ​ല ഉ​ട​മ ഒ​ന്നാം പ്ര​തി​യാ​ണ്. ഇ​ദ്ദേ​ഹം ഒ​ളി​വി​ലാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.