Home National ചില മൊബൈലുകളിൽ വാട്‌സ്ആപ്പ് പ്രവര്‍ത്തനം നാളെ മുതൽ നിര്‍ത്തലാക്കുന്നു

ചില മൊബൈലുകളിൽ വാട്‌സ്ആപ്പ് പ്രവര്‍ത്തനം നാളെ മുതൽ നിര്‍ത്തലാക്കുന്നു

0

ന്യൂഡെൽഹി: ആപ്ലിക്കേഷന്‍ അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍ പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള മൊബൈലുകളിലെ പ്രവര്‍ത്തനം വാട്‌സ്ആപ്പ് നിര്‍ത്തലാക്കുന്നു. ഇതോടെ നാളെ മുതല്‍ ചില ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണുകളിലും ഐഫോണുകളിലും വാട്‌സ്ആപ്പ് ലഭിക്കില്ല.

ആന്‍ഡ്രോയിഡിന്റെ 4.0.3 വെര്‍ഷന്‍ മുതല്‍ മുകളിലുളളതും, ഐഒഎസിന്റെ 9 മുതലുള്ളതും തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ മാത്രമായിരിക്കും ഇനി ആപ്പ് പ്രവര്‍ത്തിക്കുക. വാട്സ്ആപ്പ് കമ്പനി അധികൃതർ ഔദ്യോഗികമായാണ് ഇക്കാര്യം അറിയിച്ചത്.

ഐഫോണിന്റെ 9 ന്റെ താഴെയുള്ള മറ്റ് ഫോണുകള്‍ക്ക് ഇനി വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല. ഐഫോണ്‍ 4എസ് മുതല്‍ 6എസ് വരെയുള്ള ഫോണുകള്‍ ഐഒഎസ് 9തിലേക്ക് അപ്‌ഡേറ്റ് ചെയ്താല്‍ മാത്രമെ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കു.

ആപ്ലിക്കേഷന്‍ നിര്‍മ്മാതാക്കള്‍ അവരുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഈ പതിപ്പുകളിലേക്ക് ഉപകരണങ്ങള്‍ അപ്ഡേറ്റ് ചെയ്യണം. അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ ഒന്നുകില്‍ പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം. അല്ലെങ്കില്‍ വാട്സാപ്പിന് പകരം പുതിയ ആപ്ലിക്കേഷന്‍ കണ്ടെത്തണം.

ഐ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് സിസ്റ്റം അപ്ഗ്രേഡ് എളുപ്പത്തില്‍ ചെയ്യാം. സെറ്റിങ്സില്‍ ചെന്ന ശേഷം ജനറല്‍ തെരഞ്ഞെടുക്കുകയും സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് കൊടുക്കുകയും ചെയ്താല്‍ മതി.

എച്ച്ടിസി ഡിസൈര്‍, മോട്ടറോള ഡ്രോയിഡ് റാസര്‍, എല്‍ജി ഒപ്റ്റിമസ് ബ്ലാക്ക്, സാംസങ് ഗാലക്‌സി എസ് എന്നീ ആന്‍ഡ്രോയിഡ് ഫോണുകലിൽ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here